ഒമാനില്‍ കോവിഡ് രോഗികൾ ഗണ്യമായി കുറയുന്നു

ഒമാനില്‍ കോവിഡ് രോഗികൾ ഗണ്യമായി കുറയുന്നു

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് പേരെ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം .അറിയിച്ചു .ഇവര്‍ ഉള്‍പ്പെടെ 23 രോഗികളാണ് ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത് .എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതെ സമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ സുഖം പ്രാപിച്ചു . ഇതുവരെ 3,04,025 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,362 പേര്‍ ഇതിനോടകം രോഗമുക്തരായി. 4103 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായിട്ടുണ്ട്. ഇപ്പോള്‍ 560 കൊവിഡ് രോഗികളാണ് ഒമാനിലുള്ളത്. ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 98.5 ശതമാനമായി ഉയർന്നു .

Leave A Reply
error: Content is protected !!