വനവഴികളുടെ കൊക്കാത്തോട്

വനവഴികളുടെ കൊക്കാത്തോട്

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് വികസനം തേടുന്ന വനാന്തര ഗ്രാമമാണ്. നീരമക്കുളം, അപ്പൂപ്പൻതോട് , കോട്ടാംപാറ, നെല്ലിക്കപ്പാറ, മുണ്ടപ്ലാവ്, കുറിച്ചി, മേടപ്പാറ, കാഞ്ഞിരപ്പാറ, കൊച്ചപ്പൂപ്പൻതോട്, ഒരേക്കർ, കാട്ടാത്തി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് കൊക്കാത്തോട്. കോന്നിയിൽ നിന്ന് കല്ലേലി വഴി കൊക്കാത്തോടിന് പോകുമ്പോൾ വനമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കാട്ടാത്തിപ്പാറ വനാന്തരഗ്രാമത്തിന്റെ സൗന്ദര്യമാണ്. വാർത്താവിനിമയ ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരുകാലം കൊക്കാത്തോടിനുണ്ടായിരുന്നു. വയക്കര മൂഴിയിൽ പാലം വരുന്നതിന് മുൻപ് , കോന്നിയിൽ നിന്നുള്ള ട്രിപ്പ് ജീപ്പുകൾ അച്ചൻകോവിലാറ്റിൽ ഇറങ്ങി കയറിയാണ് മറുകര കടന്നിരുന്നത്. ആറ്റിൽ ജലനിരപ്പുയർന്നാൽ കൊക്കാത്തോട് പുറംലോകവുമായി ഒറ്റപ്പെടുമായിരുന്നു. വർഷകാലത്തു കൊക്കാത്തോട്ടിലേക്ക് ഹെലികോപ്റ്ററിൽ ഭക്ഷണ സാധങ്ങൾ എത്തിച്ചിട്ടുണ്ട് .

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കൊക്കാത്തോട്ടിലെ ഒരു വീട്ടിലും വൈദ്യുതിയില്ലായിരുന്നു. ഇന്ത്യ – ബർമ്മ യുദ്ധത്തിൽ പങ്കെടുത്ത് പരിക്കേറ്റു അംഗഭംഗം വന്ന ഇന്ത്യൻ സൈനികർക്ക് സർക്കാർ കൃഷി ചെയ്യാൻ നൽകിയ സ്ഥലങ്ങളാണ് ഇവിടുത്തെ ജനവാസമേഖലകൾ. ഭൂമി കിട്ടിയ സൈനികർ പുറമെ നിന്നുള്ള ആളുകൾക്ക് ഭൂമി വിറ്റു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറി വന്നവരാണിവിടെയുള്ളത്. കൊക്കാത്തോട്ടിലെ കാട്ടാത്തി, കോട്ടാംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസി കോളനികളുണ്ട്.

Leave A Reply
error: Content is protected !!