മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ: മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ: മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡിൽ തടഞ്ഞുനിർത്തി പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ റിപ്പോര്‍ട്ട്.

ആറ്റിങ്ങൽ കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകൾക്കുമാണ് മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായത്.പിതാവിനോടും മകളോടും ഇടപെടുന്നതില്‍ പോലീസിന് വീഴ്ച പറ്റിഎന്നും എന്നാൽ കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply
error: Content is protected !!