കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അസം സ്വദേശി മഹിബുൾ ഹക്കാണ് അറസ്റ്റിലായത്. വാരം എളയാവൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവർച്ചാ സംഘം ആക്രമിച്ചത്.

അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.വീടിന് അടുത്തൊന്നും സിസിടിവി ഇല്ലായെന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ ഇവരുടെ വീടിന് അകലെ മാറിയുള്ള സിസിടിവിയിൽ പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു.

Leave A Reply
error: Content is protected !!