ചെർപ്പുളശ്ശേരിയിൽ റിട്ട. അധ്യാപകന്റെ വീട്‌ കുത്തിപ്പൊളിച്ചു

ചെർപ്പുളശ്ശേരിയിൽ റിട്ട. അധ്യാപകന്റെ വീട്‌ കുത്തിപ്പൊളിച്ചു

പാലക്കാട് പാതയിൽ 26-ാം മൈൽ സ്വദേശിയും തൂത ഹൈസ്‌കൂൾ റിട്ട. ഉപപ്രധാനാധ്യാപകനുമായ മാട്ടര മുഹമ്മദ് ബഷീറിന്റെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് കവർച്ചശ്രമം. കഴിഞ്ഞ രണ്ടുരാത്രികളിൽ തുടർച്ചയായാണ് ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിക്കലും കാർ കവർച്ച ചെയ്യാനുള്ള വിഫലശ്രമവും നടന്നത്.

ഇവിടെനിന്ന് കൈവശപ്പെടുത്തിയ താക്കോൽ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയ കാർ പാതയിൽ ഉപേക്ഷിച്ച നിലയിൽ. ചൊവ്വാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കയറിയതെന്നാണ് സൂചന. വീടിനുള്ളിൽ കയറി മോഷ്ടാക്കൾ വസ്ത്രങ്ങളും മറ്റുരേഖകളും വാരിവലിച്ചിട്ടിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മോഷണശ്രമം ആദ്യം അറിയുന്നത്. കമ്പിപ്പാരകളും പെട്രോളും മോഷ്ടാക്കൾ ഉപയോഗിച്ചതെന്നുകരുതുന്ന കയ്യുറകളും പോലീസ് കണ്ടെടുത്തു.

Leave A Reply
error: Content is protected !!