ആ​ര്യ​ൻ ഖാ​ൻ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നയാൾ ; എ​ൻ​സി​ബി കോ​ട​തി​യി​ൽ

ആ​ര്യ​ൻ ഖാ​ൻ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നയാൾ ; എ​ൻ​സി​ബി കോ​ട​തി​യി​ൽ

‌മും​ബൈ: ആഡംബരക്കപ്പൽ ലഹരി വിരുന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച് നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എൻ സി ബി ) . ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ആ​ര്യ​ന്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​ല്ലാം തെ​ളി​വു​ക​ളു​ണ്ടെ​ന്നും എ​ന്‍​സി​ബി മും​ബൈ സെ​ഷ​ന്‍​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

ജാ​മ്യ​ത്തി​നാ​യു​ള്ള ആ​ര്യ​ൻ ഖാ​ന്‍റെ വാ​ദം പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ൻ​സി​ബി ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ നി​ന്ന് എ​ൻ​സി​ബി ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ടു​ക്കു​മ്പോ​ള്‍ ആ​ര്യ​ന്‍ ഖാ​ന്‍ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ആ​ര്യ​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ച​ത്.

അതെ സമയം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ആ​ര്യ​ന്‍ ക​പ്പ​ലി​ല്‍ ഇ​ല്ലാ​യി​രുന്നെന്നും എ​ന്‍​സി​ബി കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ അ​മി​ത് ദേ​ശാ​യി വാ​ദി​ച്ചു.

Leave A Reply
error: Content is protected !!