തിരുമിറ്റക്കോട് മേഖലയിൽ 500 ഏക്കറിലെ കൃഷി നശിച്ചു

തിരുമിറ്റക്കോട് മേഖലയിൽ 500 ഏക്കറിലെ കൃഷി നശിച്ചു

മേഖലയിൽ കനത്തമഴയിൽ വ്യാപക കൃഷിനാശമുണ്ടായി. പ്രദേശത്ത് ഏറ്റവും കൂടുതലായി നെൽക്കൃഷിചെയ്യുന്ന പാടശേഖരങ്ങളായ ഇരുങ്കൂറ്റൂരും രായമംഗലത്തും അഞ്ഞൂറ് ഏക്കറിലെ കൃഷിനശിച്ചു.

മഴയെത്തുടർന്ന് പാടശേഖരങ്ങൾക്ക് സമീപമുള്ള ജലസേചനകനാലുകൾ പൊട്ടി നെൽപ്പാടങ്ങളിലേക്ക് വെള്ളം കയറിയാണ് കൃഷിനാശം ഉണ്ടായത്. പഞ്ചായത്തിൽ അഞ്ച് പാടശേഖരങ്ങളിലായി ആയിരം ഏക്കറിലുള്ള നെൽക്കൃഷിയാണ് ചെയ്തുവരുന്നത്.

Leave A Reply
error: Content is protected !!