കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു

പാറശാല: റോഡിലൂടെ നടന്നുപോയ കുട്ടിയെ യുവാവ് ഓട്ടോയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായുള്ള പരാതിയിലെ അന്വേഷണത്തിൽ പരാതി വ്യാജമെന്ന് തെളിഞ്ഞു. കുളത്തൂർ ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശിയുടെ 11 വയസുള്ള മകനെയാണ് കുളത്തൂർ വയലോരം ഭാഗത്തുവച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായുള്ള പരാതി പൊഴിയൂർ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 9.30ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതി ലഭിച്ച ഉടൻ പൊഴിയൂർ പൊലീസ് സ്റ്രേഷനിലെ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓട്ടോറിക്ഷയും ഡ്രൈവർ അബു താഹിറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

എന്നാൽ ഓട്ടോയിൽ ഉച്ചക്കടയിലേക്ക് വരികയായിരുന്ന അബു താഹിറിന്റെ ഉമ്മ തങ്ങൾക്ക് അറിയാവുന്ന കുട്ടിയായതുകൊണ്ട് ഓട്ടോയിൽ കയറി കൂടെ വരാൻ ക്ഷണിച്ചതിനെ തുടർന്ന് ഓട്ടോയിൽ കയറിയ കുട്ടി തട്ടമിട്ട് മുഖം മറച്ചിരുന്ന സ്ത്രീയെ കണ്ട് ഭയന്ന് ഓട്ടോയിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്ന് ഓട്ടോ കുട്ടിയെ കയറ്റാതെ പോവുകയും ചെയ്തു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ് സംഭവം കണ്ടു നിന്ന സ്ത്രീ കുട്ടിയുടെ വീട്ടിൽ വിളിച്ചറിയിച്ചതും തുടർന്ന് പൊലീസിൽ പരാതിപ്പെടാൻ മാതാവ് ശ്രീദേവിയെ പ്രേരിപ്പിച്ചതും.

Leave A Reply
error: Content is protected !!