ഒലിപ്പാറയിൽ മണ്ണിടിച്ചിൽ: ആശങ്കയിൽ പ്രദേശവാസികൾ

ഒലിപ്പാറയിൽ മണ്ണിടിച്ചിൽ: ആശങ്കയിൽ പ്രദേശവാസികൾ

പാഞ്ഞാൾ : പാഞ്ഞാൾ പഞ്ചായത്തിലെ ഒലിപ്പാറ കോളനിയിലെ മണ്ണിടിച്ചിൽ പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. കനത്ത മഴയിലാണ് രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായത്. ഇവിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്. പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി, സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണികൃഷ്ണൻ, വാർഡ് അംഗം രാധാകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

നൂറിലധികം കുടുംബങ്ങളാണ് ഈ മലയോരത്ത് താമസിക്കുന്നത്. കനത്ത മഴയിൽ മണ്ണിടിഞ്ഞ് മരങ്ങൾ വീണു. വൈദ്യുതിത്തൂണുകളും വൈദ്യുതി ലൈനും പൊട്ടിവീണു. നിലവിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മഴ തുടരുകയാണെങ്കിൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും.

Leave A Reply
error: Content is protected !!