ടി​ക്ക​റ്റ് ലഭിക്കാത്തതിൽ അ​ക്ര​മാ​സ​ക്ത​രാ​യി ആരാധകർ ; ക​ർ​ണാ​ട​ക​യി​ൽ തി​യേറ്റ​റു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം

ടി​ക്ക​റ്റ് ലഭിക്കാത്തതിൽ അ​ക്ര​മാ​സ​ക്ത​രാ​യി ആരാധകർ ; ക​ർ​ണാ​ട​ക​യി​ൽ തി​യേറ്റ​റു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ തി​യേ​റ്റ​റു​ക​ള്‍​ക്ക് നേ​രെ വ്യാപക അക്രമവും ക​ല്ലേറും . ഗേ​റ്റ് ത​ക​ർ​ക്കു​ക​യും തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ളെ കൈ​യ്യേ​റ്റം ചെ​യ്യാ​നും ശ്ര​മം നടന്നു .

കോ​വി​ഡ് പ്ര​തി​സ​ന്ധി​ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ നൂ​റു ശ​ത​മാ​നം ആ​ളു​ക​ളെ​യും പ്ര​വേ​ശി​പ്പി​ച്ച് തി​യേ​റ്റ​റു​ക​ള്‍ ഇ​ന്നു മു​ത​ൽ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.ക​ന്ന​ഡ താ​ര​ങ്ങ​ളാ​യ സു​ദീ​പ്, ധു​നി​യ വി​ജ​യ് എ​ന്നി​വ​രു​ടെ സി​നി​മ​ക​ളും ഇ​ന്നാ​യി​രു​ന്നു റി​ലീ​സ് ചെയ്‌തത് ..

ഈ ​സി​നി​മ​ക​ൾ​ക്ക് ടി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന ആ​രാ​ധ​ക​രാ​ണ് അ​ക്ര​മാ​സ​ക്ത​രാ​യ​ത്. താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ ത​ന്നെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റെന്നാണ് വിവരം .

Leave A Reply
error: Content is protected !!