അമ്പലനടയിൽ ‘ബാലാമണി’ വീണ്ടുമെത്തി; വീഡിയോ വൈറൽ

അമ്പലനടയിൽ ‘ബാലാമണി’ വീണ്ടുമെത്തി; വീഡിയോ വൈറൽ

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. നവ്യയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ഈ അവസരത്തിൽ ​ഗുരുവായൂർ അമ്പലത്തിൽ പോയ താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ വളരെ ശ്രദ്ധനേടുന്നത്.

ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് നാടൻ പെൺകുട്ടിയായി എത്തിയ താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാലമണി അന്നും ഇന്നും ഒരു പോലെ, ചന്തമുള്ള പെൺകൊടി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. പങ്കുവച്ച് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്.

Leave A Reply
error: Content is protected !!