ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം നാലുപേർക്ക് പരിക്ക്

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം നാലുപേർക്ക് പരിക്ക്

പൊതി : നിയന്ത്രണംവിട്ട ബൈക്ക് യുവതി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ നാല് പേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരനായ പൊതി പൈങ്ങോട്ടിൽ മിഥുൻ(22), ധന്യ മന്ദിരത്തിൽ രമ്യ (33), മകൾ മൂന്നുവയസ്സുകാരി നവമി, കാൽനടയാത്രക്കാരൻ പൊതി പൂവക്കോട്ടിൽ പരമേശ്വൻ എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപത്താണ് അപകടം. പരിക്കേറ്റവരെ വൈക്കം ചെമ്മനാകരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ മിഥുൻ അമിതവേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

Leave A Reply
error: Content is protected !!