സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു

മാലി: നായകന്‍ സുനില്‍ ഛേത്രിയുടെ റെക്കോര്‍ഡ് ഗോള്‍ മികവില്‍ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. നിര്‍ണായകമായ അവസാന മത്സരത്തിൽ മാലദ്വീപിനെ ഇന്ത്യ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം.

33-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം അലി അഷ്ഫാഖിലൂടെ മാലദ്വീപ് തിരിച്ചടിച്ചെങ്കിലും നായകന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളിലൂടെ ഇന്ത്യയെ രക്ഷിച്ചു. 62, 71 മിനുറ്റുകളിലാണ് ഛേത്രി ലക്ഷ്യം കണ്ടത്. സ്റ്റിമാക്ക് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് ഇന്ത്യ രണ്ടിലധികം ഗോള്‍ നേടുന്നത്.

Leave A Reply
error: Content is protected !!