ഗൃഹാതുരുത്ത്വമുണർത്തുന്ന ഗ്രാമഭംഗിയിൽ വശ്യതയാർന്ന ഒരു നാടൻ പാട്ട്

ഗൃഹാതുരുത്ത്വമുണർത്തുന്ന ഗ്രാമഭംഗിയിൽ വശ്യതയാർന്ന ഒരു നാടൻ പാട്ട്

 പഴമയുടെ പുതിയ കാഴ്ചകളും മികവുറ്റ രീതിയിൽ ഗ്രാമീണ ഭംഗിയും മുഴുവനായും ഒപ്പിയെടുത്ത വശ്യമായൊരു നാടൻ പാട്ടാണ്  ‘തിത്തിരി’ എന്ന ഷോർട്ട് ഫിലിമിലെ ‘ഇത്തിരിയുള്ളൊരു പെണ്ണോ’ എന്ന് തുടങ്ങുന്ന ഗാനം. തനി നാടൻ രംഗങ്ങളാണ് ഈ ഗാനത്തിന് ഭംഗി കൂട്ടുന്നതെന്ന് പറയാതെ വയ്യ. വയലും, മലയും, കുന്നും, കുളവും എല്ലാം മികവുറ്റ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാറു നടുന്നതും, വെളിച്ചപാടും, അമ്പലവും, കൊയ്ത്തുമെല്ലാം വളരെ വേഗത്തിൽ ആസ്വാധകന്റെ മനസ്സിൽ പഴയകാല ഓർമ്മകളെ കോറിയിടാൻ ഈ ഗാനത്തിനും അതിന്റെ ഭംഗിയാർന്ന വിഷ്വൽസിനും സാധിച്ചു. സിനിമയിൽ സജീവ സാനിധ്യമായ അഞ്ജലി നായർ ഗാനരംഗത്തിൽ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിൽ എത്തുന്നു.
ദുർഗ്ഗ വിശ്വാനന്ദിന്റെ വേറിട്ട ആലാപന ശൈലികൂടി ചേർന്നപ്പോൾ ഗാനം മറ്റൊരു തലത്തിലേക്കെത്തി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയിയും അച്ചു വിജയനുമാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. ജോയ് മ്യൂസിക്‌ ആണ് ഗാനം വിതരണത്തിനെത്തിക്കുന്നതും. പ്രശാന്ത് നങ്ങാട്ടിന്റെ മനോഹരമായ വരികൾക്ക് മാറ്റ് കൂട്ടി കൊണ്ട് സംഗീതം പകർന്നിരിക്കുന്നത് അതുൽ നറുകരയാണ്. ഗ്രാമീണഭംഗി മികച്ച രീതിയിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ സഹായിച്ചു കൊണ്ട് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പോപ്പി ആണ്.
‘തിത്തിരി’ എന്ന ഷോർട്ട് ഫിലിം വേറിട്ടൊരു കഥയുമായാണ് സഹൃദയരിലേക്കെത്തുന്നത്. സ്വന്തം മകളെ ദാരുണമായി പീഡിപ്പിച്ചു കൊലപെടുത്തിയ ഭർത്താവിനെ കൊല്ലുന്ന സ്ത്രീയുടെ കഥയാണ് ‘തിത്തിരി’. അഞ്ജലി നായർ, വിനയ് ഫോർട്ട്‌, വർഷ മഹേഷ്‌, രാജേഷ് ശർമ, ഐറിൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Leave A Reply
error: Content is protected !!