അബുദാബിയിൽ റാപ്പിഡ് പിസിആർ പരിശോധന 6 കേന്ദ്രങ്ങളിൽ

അബുദാബിയിൽ റാപ്പിഡ് പിസിആർ പരിശോധന 6 കേന്ദ്രങ്ങളിൽ

അബുദാബി : അഞ്ചു മണിക്കൂറിനകം ഫലമറിയാൻ കഴിയുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് 6 കേന്ദ്രങ്ങളിൽ തുടങ്ങിയതായി അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു.

മദീനാ സായിദിലെ പ്രൈം അസസ്മെന്റ് സെന്റർ, ഗയാത്തി, ലിവ, മർഫ , ഡൽമ, മദീനാ സായിദ്, എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലാണ് പരിശോധനാ സൗകര്യമുള്ളത്.

250 ദിർഹമാണ് നിരക്ക്. താൽപര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം . പരിശോധന ഫലം സേഹ, അൽഹൊസൻ ആപ്പുകൾ വഴി ലഭിക്കും.

Leave A Reply
error: Content is protected !!