സ്കൂട്ടറിൽക്കറങ്ങി മാല പൊട്ടിക്കൽ, യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

സ്കൂട്ടറിൽക്കറങ്ങി മാല പൊട്ടിക്കൽ, യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

സ്കൂട്ടറിൽക്കറങ്ങി മാലപൊട്ടിച്ചകേസിൽ മൂന്നുപേർ അറസ്റ്റിൽ. പത്തിയൂർ കിഴക്കുമുറിയിൽ വെളിത്തറ വടക്ക് വീട്ടിൽ അൻവർഷാ (22), കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര (24), കരുനാഗപ്പള്ളി തഴവ കടത്തൂർ മുറിയിൽ ഹരികൃഷ്ണഭവനം ജയകൃഷ്ണൻ (19) എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 26-നു ലളിത വീട്ടിലേക്കു നടന്നുപോകുമ്പോൾ സ്കൂട്ടറിൽ എത്തിയ അൻവർഷായും ആതിരയും ചേർന്നു മാല പൊട്ടിച്ചു കടക്കുകയായിരുന്നു. മോഷണശേഷം സ്കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടർന്ന് മൂന്നാർ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്ത് എത്തിയെന്നറിഞ്ഞു പോലീസ് അവിടെ ചെന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

Leave A Reply
error: Content is protected !!