അപകടഭീഷണി ഉയർത്തി മഴയും മണ്ണിടിച്ചിലും

അപകടഭീഷണി ഉയർത്തി മഴയും മണ്ണിടിച്ചിലും

കോതമംഗലം : പേമാരിയിൽ മാമലകണ്ടത്ത് മലയിടിഞ്ഞ് വൻ പാറക്കല്ലുകൾ പുരയിടത്തിലേക്ക് പതിച്ച് വൻകൃഷിനാശം. വീടിന് ഏതാനും മീറ്റർ അപ്പുറത്താണ് പാറക്കൂട്ടം പതിച്ചത്. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. ഭീതിയോടെ പ്രദേശവാസികൾ. മാമലകണ്ടം ഗവൺമെന്റ് ഹൈസ്കൂളിന് എതിർവശത്ത്് വനാതിർത്തിയിലെ പട്ടിമുടി ഇടിഞ്ഞ് തുമ്പേപറമ്പിൽ മനോജിന്റെ ഒരേക്കറിലേറെ കൃഷിയിടമാണ് പാറകൾ പതിച്ച് നശിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ശക്തമായ മഴയ്ക്കിടെയാണ് സംഭവം നടന്നത്. ശക്തിയായ മഴയ്ക്കിടെ വലിയ ശബ്ദംകേട്ട് മനോജും അയൽവാസികളും പുറത്തിറങ്ങിയ സമയത്താണ്‌ വലിയപാറക്കല്ല് താഴേക്ക് തെറിച്ചുവന്നത്. ഓടിമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് മനോജ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!