ഒമാനിൽ മെഡിക്കൽ രംഗത്ത് 1,036 സ്വദേശികൾ

ഒമാനിൽ മെഡിക്കൽ രംഗത്ത് 1,036 സ്വദേശികൾ

മസ്കത്ത് : ഒമാനിലെ മെഡിക്കൽ – പാരാമെഡിക്കൽ മേഖലയിൽ ഈ വർഷം 1,036 സ്വദേശികളെ നിയമിച്ചതായി ആരോഗ്യമന്ത്രാലയം . 117 ഡോക്ടർമാർ, 133 നഴ്സുമാർ, 176 ഭരണനിർവണ ജീവനക്കാർ എന്നിവരെയാണ് രാജ്യത്തെ ആരോഗ്യ മേഖലയിൽ നിയമിച്ചത്.

വിവിധ മേഖലകളിൽ പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ ഘട്ടംഘട്ടമായി കൂടുതലായി നിയമിക്കുമെന്നാണ് വിവരം . ജൂലൈവരെ സർക്കാർ മേഖലയിൽ 3,000 വിദേശികൾ ഒഴിവായി. സ്വകാര്യ നിർമാണ കമ്പനികളിൽ 54,635 സ്വദേശികൾക്കും ഓട്ടമൊബീൽ രംഗത്ത് 37,560 സ്വദേശികൾക്കും നിയമനം നൽകി.ഫിനാൻസ്, ഡ്രൈവർ , അക്കൗണ്ടിങ്, മാനേജ്മെന്റ്, തസ്തികകളിൽ ജനുവരി മുതൽ സ്വദേശികൾക്കു മാത്രമാണ് നിയമനം.

2024 എത്തുമ്പോഴേക്കും 35% സ്വദേശിവൽക്കരണത്തിനാണ് നീക്കം. നിർമാണ മേഖലയിൽ 3.6 ലക്ഷത്തിലേറെയും ഹോട്ടലുകളിലും അനുബന്ധ മേഖലകളിലും ഒരു ലക്ഷത്തിലേറെയും വിദേശികൾ ജോലി ചെയ്യുന്നതായാണ് കണക്ക്.

Leave A Reply
error: Content is protected !!