ഡി.വൈ.എഫ്.ഐ. കരനെൽക്കൃഷി വിളവെടുത്തു

ഡി.വൈ.എഫ്.ഐ. കരനെൽക്കൃഷി വിളവെടുത്തു

കാലിച്ചാനടുക്കം : ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം അട്ടക്കണ്ടത്ത് നടത്തിയ കരനെൽക്കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത്, കെ. സബീഷ്, അഡ്വ. ഷാലു മാത്യു, സി.പി.എം. ഏരിയാ സെക്രട്ടറി എം.വി. കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, സജിത്ത്, പി. ദാമോദരൻ, എം.സി. മാധവൻ, പി. ശാന്തകുമാരി, വിജയൻ, മധു കോളിയാർ, എം. ജഗന്നാഥ്, സുരേഷ് വയമ്പ്, എം.വി. ജഗന്നാഥ് എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!