തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട പദ്ധതികള്‍ ആദ്യം നടപ്പിലാക്കുമെന്ന് അദാനി ഗ്രൂപ്പ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. 50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തിരിക്കുന്നത്.

വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് എത്തിക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു വ്യക്തമാക്കി. വികസന പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുമ്പ് വിമാനത്താവളത്തിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!