പുഴയോരത്തെ കരയിടിച്ചിൽ; അധികൃതർ പരിശോധന നടത്തി

പുഴയോരത്തെ കരയിടിച്ചിൽ; അധികൃതർ പരിശോധന നടത്തി

ആലക്കോട് : തുടർച്ചയായ മഴയിൽ വെള്ളം കെട്ടിനിന്ന് രയരോം പുഴയോരത്ത് കരയിടിഞ്ഞ് നാശനഷ്ടമുണ്ടായ ഭാഗം ജലസേചനവകുപ്പ് അധികൃതർ പരിശോധിച്ചു. രയരോം ജുമാമസ്ജിദിന് സമീപത്തെ പുഴയോരത്താണ് മണ്ണിടിഞ്ഞ് നാശനഷ്ടമുണ്ടായത്.

ഇറിഗേഷൻ അസിസ്റ്റന്റ് ഓഫീസർ സ്മിത, ഓവർസീയർമാരായ ടി.സുരേഷ്, പി.അലിമ എന്നിവരാണ് പരിശോധന നടത്തിയത്. ജുമാമസ്ജിദ് കമ്മിറ്റി പ്രതിനിധി വി.വി.അബ്ദുളള നാശനഷ്ടം വിശദീകരിച്ചു.

Leave A Reply
error: Content is protected !!