നിയമസഭയിലെ പരാമർശത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിമർശനം

നിയമസഭയിലെ പരാമർശത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിമർശനം

നിയമസഭയിലെ പരാമർശത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിമർശനം. സിപിഎം നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായത്.മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തിൽ എംഎല്‍എമാർ വിമര്‍ശിച്ചു.

എംഎല്‍എമാർ കരാറുകാരെയും കൂട്ടി മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമർശമാണ് വിമർശനത്തിന് കാരണം.മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎല്‍എമാർക്ക് കരാറുകാർ അടക്കമുളളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോൾ അവരുമായി മന്ത്രിമാരെയും കാണേണ്ടിവരും. തലശേരി എംഎല്‍എ എ.എൻ.ഷംസീറാണ് വിമർശനം തുടങ്ങിയത്.

Leave A Reply
error: Content is protected !!