കണ്ണൂര്‍ വിമാനത്താവളം; അന്താരാഷ്ട്ര ചരക്ക് നീക്കം ഒക്ടോബര്‍ 16 മുതല്‍

കണ്ണൂര്‍ വിമാനത്താവളം; അന്താരാഷ്ട്ര ചരക്ക് നീക്കം ഒക്ടോബര്‍ 16 മുതല്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ചരക്കു നീക്കം തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സില്‍ നിലവില്‍ ആഭ്യന്തര കാര്‍ഗോ സര്‍വ്വീസാണ് നടക്കുന്നത്. അന്താരാഷ്ട്ര കാര്‍ഗോ ആരംഭിക്കുന്നതോടെ ഉത്തരമലബാറിലെ വാണിജ്യ വ്യവസായിക കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ. 9000 ചതുരശ്രമീറ്ററുള്ള കാര്‍ഗോ കോംപ്ലക്സില്‍ 12000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിന് ശേഷിയുണ്ട്.

 

Leave A Reply
error: Content is protected !!