തപാൽ വകുപ്പ് കെ. കേളപ്പൻ കവർ പുറത്തിറക്കി

തപാൽ വകുപ്പ് കെ. കേളപ്പൻ കവർ പുറത്തിറക്കി

പയ്യോളി : ദേശീയ തപാൽ വാരാചരണത്തിന്റെ ഭാഗമായുള്ള ഫിലാറ്റലി ദിനത്തോടനുബന്ധിച്ചും കെ. കേളപ്പന്റെ 50-ാം ചരമവാർഷികത്തിന്റെ ഭാഗമായും തപാൽ വകുപ്പ് കെ. കേളപ്പന്റെ ചിത്രമുള്ള പ്രത്യേക കവർ പുറത്തിറക്കി.

തുറയൂരിലെ കെ. കേളപ്പന്റെ തറവാടായ കൊയപ്പള്ളിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് റീജണൽ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമ്മലദേവിയാണ് കവർ പ്രകാശനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ്, കെ. കേളപ്പന്റെ പൗത്രൻ നന്ദകുമാർ മൂടാടി എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു.

Leave A Reply
error: Content is protected !!