കനത്ത മഴയിൽ വ്യാപക നാശം

കനത്ത മഴയിൽ വ്യാപക നാശം

കനത്ത മഴയിൽ കല്ലമ്പലം പ്രദേശത്ത് വ്യാപക നാശം. കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ വൈദ്യശാലാ മുക്കിലെ ഇസ്മായിൽ മൻസിലിൽ മുഹമ്മദ് ഇസ്മായിലിന്റെ പുതിയ വീടിനു മുകളിലൂടെ സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് കേടുപാടുകൾ സംഭവിച്ചു. കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ-കട്ടപ്പറമ്പ് പാടശേഖരത്തിൽ വാമനപുരം നദിയിൽ വെള്ളം ഉയർന്നതുമൂലം 80 ഏക്കർ പാടത്തെ 45 ഏക്കർ പാടം പൂർണമായും വെള്ളത്തിൽ മുങ്ങി.

വീട് പൂർത്തീകരിച്ചു താമസം തുടങ്ങിയിട്ട് ഒരു മാസം തികയുന്നതിനു മുൻപാണ് അപകടം. വീടിന്റെ അടുക്കള ഭാഗത്തെ സൺഷൈഡ് ഉൾപ്പെടെ പൊട്ടി അടർന്ന നിലയിലാണ്. സമീപത്തെ മൺതിട്ട അപകടകരമായ നിലയിലാണ്. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.

Leave A Reply
error: Content is protected !!