ഹയർ സെക്കൻഡറി സീറ്റ് : അടിയന്തരമായി പുതിയ ബാച്ചുകൾ അനുവദിക്കുക; എസ്.ഐ.ഓ

ഹയർ സെക്കൻഡറി സീറ്റ് : അടിയന്തരമായി പുതിയ ബാച്ചുകൾ അനുവദിക്കുക; എസ്.ഐ.ഓ

മലപ്പുറം : രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.ഐ.ഓ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിദ്യാർത്ഥികളുടെ പഠനാവസരം നിഷേധിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളടക്കം പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ അധിക ബാച്ചുകളും പുതിയ സ്കൂളുകളും ആരംഭിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണം. വർഷാവർഷങ്ങളായി തുടർന്നു പോരുന്ന പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും മലബാറിലെ വിദ്യാർത്ഥികളോടുള്ള നീതിനിഷേധത്തിനെതിരെ മുഴുവൻ സംഘടനകളും രംഗത്തിറങ്ങണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. ഫവാസ് അമ്പാളി, അൻഫൽ ജാൻ, സഹൽ ബാസ്, ടി.അനീസ്, അസ്‌ലം പള്ളിപ്പടി,മുനവ്വർ കൊണ്ടോട്ടി, അസ്‌ലം പടിഞ്ഞാറ്റുമുറി, ഹർഷദ് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.
Leave A Reply
error: Content is protected !!