നാട്ടിലേക്ക് പോകാൻ ആരോഗ്യപ്രവർത്തകർക്ക് ‘സേഹ’യുടെ സൗജന്യ വിമാന ടിക്കറ്റ് സ്വന്തമാക്കാം

നാട്ടിലേക്ക് പോകാൻ ആരോഗ്യപ്രവർത്തകർക്ക് ‘സേഹ’യുടെ സൗജന്യ വിമാന ടിക്കറ്റ് സ്വന്തമാക്കാം

അബുദാബി∙ ആരോഗ്യപ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ടു മടങ്ങാനായി സൗജന്യ വിമാന ടിക്കറ്റ് വിതരണം ചെയ്യാൻ അബുദാബി ‘ആരോഗ്യസേവന വിഭാഗമായ സേഹ’.കോവിഡ് പ്രതിരോധത്തിൽ മികച്ച സേവനം കാഴ്ചവച്ചതിനുള്ള സമ്മാനമാണിത്.

സൗജന്യ വിമാന യാത്രാ ടിക്കറ്റ് പദ്ധതിയിൽ അബുദാബി സർക്കാർ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി. അതെ സമയം നേരത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കുo മാത്രമായിരുന്നു ഈ ആനുകൂല്യം.

എന്നാണു നാട്ടിൽ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന ഓഫിസ് വഴി ഇത്തിഹാദ് എയർവെയ്സിൽ അറിയിച്ചാൽ മടക്കയാത്ര ടിക്കറ്റ് ലഭിക്കും. 2022 ജൂൺ വരെയാണ് ആനുകൂല്യം അനുവദിച്ചിട്ടുള്ളത് .

Leave A Reply
error: Content is protected !!