ആദിവാസി കോളനി ഉരുൾപൊട്ടൽ ഭീതിയിൽ

ആദിവാസി കോളനി ഉരുൾപൊട്ടൽ ഭീതിയിൽ

കാഞ്ഞിരപ്പുഴ : ഈ വർഷവും പതിവ് തെറ്റിച്ചില്ല. കനത്ത മഴയിൽ ആ കുടുംബങ്ങൾ മലയിറങ്ങി, ജീവനുവേണ്ടി. മഴയെയും ഉരുൾപൊട്ടലിനെയും പേടിച്ച് വീടും വളർത്തുമൃഗങ്ങളെയും ഉപേക്ഷിച്ചുള്ള പൂഞ്ചോല പാമ്പൻതോട് കോളനിയിലെ ആദിവാസികളുടെ ഈ മലയിറക്കം തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെയും പരിഹാരമായില്ല. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല പാമ്പൻതോട് ആദിവാസി കോളനിയിൽ 72 കുടുംബങ്ങളാണുള്ളത്.

പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നു എന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ശക്തമായ മഴ പെയ്താൽ ഇവർ ദുരിതാശ്വാസക്യാമ്പിൽ എത്തും.

Leave A Reply
error: Content is protected !!