റെയില്‍വേയില്‍ 9439 അപ്രന്റിസ്

റെയില്‍വേയില്‍ 9439 അപ്രന്റിസ്

റെയില്‍വേയുടെ വിവിധ സോണുകളിലായി അപ്രന്റിസ്ഷിപ്പിന് അവസരം. 9439 ഒഴിവുകളുണ്ട്. യോഗ്യത: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും. പ്രായം: 15 – 24 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

സൗത്ത് സെന്‍ട്രല്‍ റെയില്‍വേ – 4103

സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 അപ്രന്റിസ് ഒഴിവ്. വിവിധ വര്‍ക്‌ഷോപ്പുകളിലാണ് അവസരം. അവസാന തീയതി: നവംബര്‍ മൂന്ന്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.scr.indianrailways.gov.in

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ – 2226

ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2226 അപ്രന്റിസ് ഒഴിവ്. അവസാന തീയതി: നവംബര്‍ 10.

വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: www.wcr.indianrailways.gov.in

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ – 904

കര്‍ണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 904 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: നവംബര്‍ മൂന്ന്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.swr.indianrailways.gov.in

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ – 2206

പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2206 അപ്രന്റിസ് ഒഴിവ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അവസാന തീയതി: നവംബര്‍ 5. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.ecr.indianrailways.gov.in സന്ദര്‍ശിക്കാം

Leave A Reply
error: Content is protected !!