യുഎഇ ഗോള്‍ഡന്‍ വീസ സന്തോഷ് ശിവന്

യുഎഇ ഗോള്‍ഡന്‍ വീസ സന്തോഷ് ശിവന്

അബുദാബി∙ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന് 10 വർഷത്തെ യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ഒമർ അബ്ദുല്ല അൽ ദർമക്കിയിൽ നിന്നാണ് അദ്ദേഹം വീസ സ്വീകരിച്ചത്.

മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ സിനിമകളുടെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം ഹോളിവുഡിലും ബോളിവുഡിലും സജീവമാണ്.

മലയാള സിനിമാ മേഖലയില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത് , മമ്ത മോഹൻദാസ് , സംവിധായകൻ ലാൽ ജോസ് എന്നിവരാണ് നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായവർ.

Leave A Reply
error: Content is protected !!