മോട്ടോർവാഹന വകുപ്പ് സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചു

മോട്ടോർവാഹന വകുപ്പ് സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചു

ആലുവ : കോവിഡ് ഇളവിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർവാഹന വകുപ്പ് സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. 15 സ്കൂളുകളിലായി 120 വാഹനങ്ങളാണ് പരിശോധിച്ചത്. സ്കൂളുകളിൽ നേരിട്ടെത്തിയാണ് മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. ശനിയാഴ്ചയും ബുധനാഴ്ചയും കൂടുതൽ വാഹനങ്ങൾ പരിശോധിക്കും.

ആലുവ ഫിറ്റ്‌നസ് ഗ്രൗണ്ടിൽ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ സ്കൂൾ വാഹനങ്ങൾ പരിശോധിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ. സലീം വിജയകുമാർ അറിയിച്ചു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ കെ.എസ്. സനീഷ്, സന്തോഷ്‌കുമാർ, വിപിൻലാൽ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 0484 2622006.

Leave A Reply
error: Content is protected !!