ഔഷധ ഗുണത്തിലും കാന്താരി മുളക് മുന്നിൽത്തന്നെ

ഔഷധ ഗുണത്തിലും കാന്താരി മുളക് മുന്നിൽത്തന്നെ

കാണാൻ കുഞ്ഞൻ ആണെങ്കിലും കാന്താരി മുളക് ഔഷധഗുണങ്ങളാൽ കേമനാണ്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്.കാന്താരി മുളകിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും രക്തയോട്ടം വർദ്ധിപ്പിക്കാനുമുള്ള കഴിവ് കാന്താരിയ്ക്കുണ്ട്. എന്നാൽ അമിതമായ ഉപയോഗം വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകും. എന്നാൽ, വൃക്കയ്ക്കും കരളിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാ‌ന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.

Leave A Reply
error: Content is protected !!