ആമ്പിയോ സൗണ്ട്ബാറിലൂടെ അവിശ്വസനീയമായ രീതിയിൽ ആഴത്തിലുള്ള 3ഡി ശബ്ധാനുഭവം ഇനി വീട്ടിൽ

ആമ്പിയോ സൗണ്ട്ബാറിലൂടെ അവിശ്വസനീയമായ രീതിയിൽ ആഴത്തിലുള്ള 3ഡി ശബ്ധാനുഭവം ഇനി വീട്ടിൽ

ഈ ആഘോഷ സീസൺ ഒരുമിച്ച് ആഘോഷിക്കുവാൻ ഓഡിയോ പ്രേമികൾക്കായി അവിശ്വസനീയമാം വിധം ആഴത്തിലുള്ള 3ഡി ശബ്ദം ആസ്വദിക്കുവാൻ സെൻഹൈസർ ആമ്പിയോ സൗണ്ട്ബാർ അവതരിപ്പിക്കുന്നു. ശക്തമായ പഞ്ചോടുകൂടി വരുന്ന ആമ്പിയോ സൗണ്ട്ബാറിലൂടെ സ്റ്റീരിയോ, ടിവി ശബ്ദം എന്നിവ കൂടുതൽ ആകർഷകമാക്കാൻ ആഴത്തിലുള്ള സ്റ്റുഡിയോ-ഗ്രേഡ് 5.1.4 ശബ്ദവും ബാസ് പ്രകടനവും ലഭിക്കുന്നു. ആഴത്തിലുള്ള സിനിമാറ്റിക് ദൃശ്യങ്ങൾ പൂർണ്ണമായി ആസ്വദിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ആമ്പിയോ സൗണ്ട്ബാർ വെർച്വലൈസേഷനിലൂടെ പ്രവർത്തിക്കുന്ന ഹൈപ്പർ-റിയലിസ്റ്റിക് 3ഡി ശബ്ദം നൽകിക്കൊണ്ട് ഒരു തിയേറ്ററിന്റെ അനുഭവം നൽകുന്നു.

ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്ന ആമ്പിയോ സൗണ്ട്ബാറിൽ സ്റ്റീരിയോ അല്ലെങ്കിൽ 5.1 ഓഡിയോ 3ഡി ശബ്ദാനുഭവമാക്കി മാറ്റുന്ന അപ്‌മിക്സ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ ഒരൊറ്റ ഓൾ- ഇൻ-വൺ ഡിവൈസിൽ നിന്ന് പ്ലേബാക്കും റിയാലിറ്റിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നു. അലുമിനിയം ഡിസൈനും മിനിമലിസ്റ്റിക് ഡീറ്റെയിലുകളും ചേർത്ത് അതിമനോഹരമായി നിർമ്മിച്ച ഈ സൗണ്ട്ബാർ മികച്ച ഡിസൈനും പ്രകടനവും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.

കാലിബ്രേഷൻ മൈക്രോഫോണിലൂടെ ഒരു മുറിയുടെ ശബ്ദ സാഹചര്യത്തിന് അനുസരിച്ച് കൂടുതൽ ട്യൂൺ ചെയ്യുകയും സാധ്യമായ ഏറ്റവും മികച്ച ശബ്ദ ഗുണനിലവാരവും ആഴത്തിലുള്ള ബാസും വീണ്ടും ഉടനടി ഉണ്ടാക്കുകയും ചെയ്യുന്നു. ഓഡിയോ പ്രേമികൾക്ക് വീട്ടിൽ പൂർണ്ണമായും അവിസ്മരണീയമായ 3ഡി അനുഭവം പ്രാപ്തമാക്കുന്നതിന്, ഓൺ-സ്ക്രീൻ പ്രകടനം ആഴത്തിൽ ആസ്വദിക്കാനും സാധിക്കുന്നു. വാര്‍ണിഷും ബ്രഷും ചെയ്ത അലുമിനിയം ഉപരിതലത്തിന് ചുവടെ 13 ഡ്രൈവർ പിന്തുണയോട് കൂടിയാണ് ആമ്പിയോ സൗണ്ട്ബാർ പ്രവർത്തിക്കുന്നത്, കൂടാതെ ഫ്രാൻഹോഫർ ഐഎഫ്എസുമായി ചേർന്ന് ഏറ്റവും പുതിയ
വെർച്വലൈസേഷൻ ടെക്നോളജിയും ഉൾപ്പെടുത്തിയിരിക്കുന്നു.

സെൻ‌ഹൈസറിന്റെ ആമ്പിയോ ട്രേഡ്‌മാർക്കിലാണ് സെൻ‌ഹൈസറിന്റെ
സൗണ്ട്ബാർ വികസിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച നിലവാരത്തിലുള്ള
ഓഡിയോ ലഭിക്കുന്നതിനും ഉപയോക്താക്കൾ ഉള്ളടക്കം ആസ്വദിക്കുന്ന വിധം
അവിസ്മരണീയമാക്കി മാറ്റാനും ആമ്പിയോ 3ഡി ഓഡിയോ ടെക്നോളജിയിലൂടെ സാധിക്കുന്നു. ആമ്പിയോ സൗണ്ട്ബാർ  ശബ്ദത്തിന്റെ പുതിയ കാഴ്ചപ്പാടുകളും യാഥാർത്ഥ്യങ്ങളും സൃഷ്‌ടിക്കാനും അനുഭവിക്കാനും കേൾക്കുന്നവരെ പ്രാപ്തരാക്കിക്കൊണ്ട് ഓരോ നിമിഷവും അതിശയകരമായ ശബ്ദമാക്കി മാറ്റുന്നു. ഒരു ഹോം തിയേറ്റർ സജ്ജമാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് സെൻ‌ഹൈസർ ഓഡിയോ പ്രേമികൾക്കായി എൻഡ്-ടു-എൻഡ് 3ഡി ഓഡിയോ സാങ്കേതികവിദ്യകളും സൊലൂഷൻസും ആസ്വദിക്കുവാനായി ഒരു വിഭാഗം ഒരുക്കിയിരിക്കുന്നു.

ഇൻ-ബിൽറ്റ് ഗൂഗിൾ ക്രോംകാസ്റ്റ്, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ ഇഎആർസി/സിഇസി എന്നിങ്ങനെയുള്ള നൂതന കണക്റ്റിവിറ്റി ഫീച്ചറുകളിലൂടെ എളുപ്പതിലുള്ളതും വിസ്മയകരവുമായ അനുഭവം നൽകുന്ന തരത്തിലാണ് ആമ്പിയോ സൗണ്ട്ബാർ നിർമ്മിച്ചിരിക്കുന്നത്. ഐഒഎസ്, ആൻഡ്രോയ്ഡ് ഡിവൈസുകൾ എന്നിവയ്ക്ക് ആക്‌സസ് ചെയ്യാവുന്ന സെൻ‌ഹൈസർ സ്മാർട്ട് കൺട്രോൾ ആപ്പിലുള്ള സ്മാർട്ട്
കണക്റ്റിവിറ്റിയിലൂടെ ഉപയോക്താക്കൾക്ക് ഇഷ്ടത്തിനനുസരിച്ച് ശബ്ദം
ക്രമീകരിക്കാൻ സാധിക്കുന്നു.

“ഉപഭോക്തൃ ശൈലികളിൽ മാറ്റം വരുത്തിയ മഹാമാരി വീടിനകത്തുള്ള
വിനോദത്തിനായി സ്മാർട്ട് ഓഡിയോ സൊല്യൂഷനുകൾ വാങ്ങിക്കാൻ
ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ആഡംബരത്തേക്കാൾ അധികമായി ഒരു
ആവശ്യമായി ആളുകൾ ഹോം തിയേറ്റർ കണക്കാക്കുന്നതിലേക്ക് ഈ മാറ്റം
നയിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഘോഷങ്ങൾ, ഒടിടി
പ്ലാറ്റ്‌ഫോമുകളിലെ പുതിയ സിനിമാ റിലീസുകൾ, വലിയ കായിക
ഇവന്റുകൾ എന്നിവ നടക്കുമ്പോൾ ആളുകൾക്ക് അവരവരുടെ വീടുകളിലിരുന്നു കൊണ്ട്  അവിസ്മരണീയമായ 3ഡി സ്പേഷ്യൽ അനുഭവം  നൽകുന്ന ഒരു സൗണ്ട്ബാറിന്റെ ആവശ്യകത മനസ്സിലായി. കേൾക്കുന്നവർക്ക്
വിനോദത്തിൽ ഒപ്റ്റിമൈസ്  ചെയ്ത ശബ്ദാനുഭവം നൽകുന്നതിനായി
ആമ്പിയോ സൗണ്ട്ബാർ ഓരോ റൂമിനും അനുയോജ്യമായ രീതിയിലാണ്
ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിലെ ആളുകൾ ഞങ്ങൾ നൽകുന്ന
ഫീച്ചറുകളും ഞങ്ങളുടെ പ്രീമിയം ചാനൽ പാട്ണർ അനുഭവവും പരമാവധി
ആസ്വദിക്കുന്ന തരത്തിലാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് ” –  സെൻ‌ഹൈസർ
ഇന്ത്യയുടെ കൺസ്യൂമർ സെഗ്‌മെന്‍റ് ഡയറക്ടർ കപിൽ ഗുലാത്തി പറഞ്ഞു.

കൂടുതൽ റിയലിസ്റ്റിക് ആയ ഹൈ ആൻഡ് ലോ, ഡൈമൻഷൻ, സൂക്ഷ്മമായ
ഡീറ്റെയിലുകൾ എന്നിവ ലഭിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത
സെൻഹൈസർ ആമ്പിയോ സൗണ്ട്ബാർ ഞങ്ങളുടെ തിരഞ്ഞെടുത്ത പ്രീമിയം
ചാനൽ പാട്ണർമാരുമായി ചേർന്ന് (മെട്രോ ഡിജിറ്റൽ മീഡിയ, തൈക്കുടത്തിൽ
ബിൽഡിംഗ്‌സ്, സിവിൽ ലെയ്ൻ റോഡ്, കൊച്ചി) 199,990 രൂപയ്ക്ക്
ലഭ്യമാക്കുന്നു.

Leave A Reply
error: Content is protected !!