ലാബ്​ അസിസ്റ്റന്‍റിനെ കോളജിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി

ലാബ്​ അസിസ്റ്റന്‍റിനെ കോളജിൽ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി

കോഴിക്കോട്: കോളജിൽ ലാബ്​ അസിസ്റ്റന്‍റിനെ തൂങ്ങിമരിച്ച നിലയിൽ ​കണ്ടെത്തി. കോഴിക്കോട്​ ഗുരുവായൂരപ്പൻ കോളജിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

ലാബ് അസിസ്റ്റന്‍റായ​ പവിത്രൻ (52) ആണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തിൽ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. ഭാര്യയും രണ്ട് മക്കളുമുണ്ട്​.

Leave A Reply
error: Content is protected !!