രണ്ടു വയസ്സുകാരനിൽ നിന്ന് അബദ്ധത്തിൽ അമ്മക്ക് വെടിയേറ്റു ; പിതാവ് അറസ്റ്റിൽ

രണ്ടു വയസ്സുകാരനിൽ നിന്ന് അബദ്ധത്തിൽ അമ്മക്ക് വെടിയേറ്റു ; പിതാവ് അറസ്റ്റിൽ

ഫ്ലോറിഡ : രണ്ടു വയസ്സുള്ള മകനിൽ നിന്ന് അമ്മയ്ക്ക് അബദ്ധത്തിൽ വെടിയേറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഓഗസ്റ്റ് 11നായിരുന്നു ഞെട്ടിക്കുന്ന സംഭവം.

സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്ന സഹപ്രവർത്തക സംഭവം കാണുകയും ഉടനെ പൊലീസ് സഹായം അഭ്യർഥിക്കുകയും ചെയ്തു.

ഈ സമയം ഭർത്താവായ വിയോൻഡ്രെ ആവെരി പുറത്തായിരുന്നു.തുടർന്ന് സംഭവം അറിഞ്ഞ ഉടൻ തന്നെ ഇയാൾ അപാർട്മെന്റിലെത്തി ലിനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു .

സംഭവത്തിൽ കുട്ടിയുടെ പിതാവ് വിയോൻഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറ തോക്ക് സൂക്ഷിച്ചതിനാണ് ആവെരി അറസ്റ്റിലായത് .

Leave A Reply
error: Content is protected !!