ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെപ്പ് നടന്നത്. എ​തി​രി​ല്ലാ​തെ​യാ​ണ് മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

തിരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്റ്‌ കുരിയക്കോസ് മാർ ക്ലിമ്മിസാണ് പ്രഖ്യാപിച്ചത്. തുടർന്ന് തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴങ്ങുകയും ചെയ്തു.

തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാനം ചിഹ്നങ്ങളും നൽകി. സഭാധ്യക്ഷന്റെ പുതിയ പേര് നാളെ വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും. അഭിഷേക ചടങ്ങുകൾ തീരുമാനിക്കാൻ വൈകിട്ട് അഞ്ചു മണിക്ക് സുന്നഹദോസ് ചേരും

സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ പി​ന്നീ​ട്.​ നി​ല​വി​ല്‍ ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​നാ​ണ് മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സ്.

 

Leave A Reply
error: Content is protected !!