കൊമ്പാസു ചുഴലിക്കാറ്റിൽ മരണം 19 ; ഫിലിപ്പീന്‍സിൽ 13 പേരെ കാണാതായി

കൊമ്പാസു ചുഴലിക്കാറ്റിൽ മരണം 19 ; ഫിലിപ്പീന്‍സിൽ 13 പേരെ കാണാതായി

ലുസോണ്‍: ഫിലിപ്പീന്‍സിൽ വീശിയടിച്ച കൊമ്പാസു ചുഴലിക്കാറ്റില്‍ 19 പേര്‍ മരണമടഞ്ഞതായും 13 പേരെ കാണാതായതായും റിപ്പോര്‍ട്ട്. വടക്കന്‍ ദ്വീപായ ലുസോണിലാണ് കാറ്റ് ദുരന്തം വിതച്ചത്.

പ്രകൃതി ദുരന്തത്തിൽ 329 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 89 എണ്ണം പൂര്‍ണ്ണമായും തകര്‍ന്നു. 50,040 കുടുംബങ്ങളെ കാറ്റ് പ്രതികൂലമായി ബാധിച്ചെന്നും നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ടര്‍ വ്യക്തമാക്കി.

ചുഴലിക്കാറ്റും ശക്തമായ മഴയും മുന്നില്‍ കണ്ട് 10,000 ഓളം പേരെ അധികൃതർ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഹോങ്‌കോംഗിലേക്ക് കടന്ന ചുഴലിക്കാറ്റിൽ അവിടെ ഒരാൾ മരണപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .അവിടെ നിന്നും ചൈനീസ് ദ്വീപായ ഹെയ്‌നാനിലേക്ക് ചുഴലി കടന്നതായാണ് റിപ്പോര്‍ട്ട്.

Leave A Reply
error: Content is protected !!