കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കുഞ്ചിത്തണ്ണി : വിൽപ്പനയ്ക്കുകൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നുമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് രണ്ട്‌ യുവാക്കൾ പിടിയിലായി.

വയനാട് മണിയൻകോട് സ്വദേശി കുണ്ടിൽ വീട്ടിൽ ഉല്ലാസ് (22), ബൈസൺവാലി കടവനാപ്പുഴ അഭിജിത്ത് (21) എന്നിവരാണ് ബുധനാഴ്ച രാവിലെ 11-ന് അടിമാലി എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.

ഇവരിൽനിന്ന് 250 ഗ്രാം ഉണക്കക്കഞ്ചാവും 1.500 മില്ലി എം.ഡി.എം.എ.യും പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു.

Leave A Reply
error: Content is protected !!