ഫൈനല്‍ പ്രവേശനം; കേക്ക് മുറിച്ച് കൊല്‍ക്കത്തയുടെ വിജയാഘോഷം

ഫൈനല്‍ പ്രവേശനം; കേക്ക് മുറിച്ച് കൊല്‍ക്കത്തയുടെ വിജയാഘോഷം

ഷാര്‍ജ: അവിശ്വസനീയമായ രംഗങ്ങള്‍ക്ക് വേദിയായ ആവേശകരമായ മത്സരത്തിനൊടുവിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എല്‍ 14-ാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വിജയം നേടിയത്.

ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി വിറപ്പിച്ച ശേഷമാണ് ഡല്‍ഹി ഒടുവിൽ കീഴടങ്ങിയത്.

Leave A Reply
error: Content is protected !!