ബോളിവുഡ് താരം കരീനയ്ക്ക് നേരെ ‘ബോഡി ഷെയിമിംഗ്’; പിന്തുണയുമായി ആരാധകര്‍

ബോളിവുഡ് താരം കരീനയ്ക്ക് നേരെ ‘ബോഡി ഷെയിമിംഗ്’; പിന്തുണയുമായി ആരാധകര്‍

വസ്ത്രധാരണം അവനവനെ മാത്രം ബാധിക്കുന്ന കാര്യമാണെന്നിരിക്കെ ഇന്നും നിരവധി പേര്‍ വസ്ത്രധാരണത്തിന്റെ പേരിൽ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. സിനിമാ നടിമാരാണ് പലപ്പോഴും ഇത്തരത്തിലുള്ള ക്രൂരമായ ട്രോളുകൾക്ക് ഇരയാകുന്നത്. അടുത്തിടെ മലയാളത്തിലെ ചില യുവനടിമാർക്കെതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു .

ഇപ്പോഴിതാ റാംപിൽ ചുവടുവച്ച ബോളിവുഡ് നടി കരീന കപൂറും വസ്ത്രത്തിന്‍റെ പേരില്‍ ‘ബോഡി ഷെയിമിംഗ്’ നേരിടുകയാണ്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി അധികമാവും മുമ്പേ താരം തന്റെ കരിയറിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. ‘ലാക്മെ ഫാഷൻ വീക്കി’ൽ നിന്നുള്ള കരീനയുടെ ചിത്രങ്ങള്‍ക്ക് നേരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. പ്രശസ്ത ഡിസൈനർ ​ഗൗരവ് ​ഗുപ്ത ഒരുക്കിയ ​ഗൗൺ ധരിച്ചാണ് കരീന റാംപിൽ എത്തിയത്.

body shaming against Kareena for her Lakme Fashion Week Look

Leave A Reply
error: Content is protected !!