ലോക മാനസികാരോഗ്യ ദിനം: അധ്യാപക ശില്പശാല സംഘടിപ്പിച്ചു

ലോക മാനസികാരോഗ്യ ദിനം: അധ്യാപക ശില്പശാല സംഘടിപ്പിച്ചു

വയനാട്:  ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ശില്പശാല ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ (എന്‍.സി.ഡി) ഡോ. പ്രിയ സേനന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ഹരീഷ് കൃഷ്ണന്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫീസര്‍മാരായ കെ.എസ് നിജില്‍, സജേഷ് ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് പശ്ചാത്തലത്തില്‍ ഇരുപത് മാസങ്ങള്‍ക്കുശേഷം സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി അധ്യാപകര്‍ക്കു വേണ്ടി ശില്പശാല സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെയും കൗമാരപ്രായക്കാരുടെയും മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഡി.എം.എച്ച്.പി നോഡല്‍ ഓഫീസര്‍ ഡോ. ഹരീഷ് കൃഷ്ണന്‍, അധ്യാപകരുടെ മാനസികാരോഗ്യം, ജീവിതശൈലീ രോഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ എന്നിവര്‍ ക്ലാസെടുത്തു. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുതകുന്ന വിധത്തില്‍ രണ്ടു ബാച്ചുകളായാണ് ക്ലാസുകള്‍ ക്രമീകരിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് സ് കൂളുകളില്‍ നിന്നായി 80 നോഡല്‍ അധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!