ധീര സൈനികൻ വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് സുരേഷ് ​ഗോപി

ധീര സൈനികൻ വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് സുരേഷ് ​ഗോപി

പൂഞ്ചിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന് ആദരാഞ്ജലികളുമായി സുരേഷ് ​ഗോപി. ‘ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പിറന്ന മണ്ണിനായി പ്രാണൻ നൽകിയ മലയാളി സൈനികൻ കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച്. വൈശാഖിന് ആദരാഞ്ജലികൾ!’, എന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു.

Leave A Reply
error: Content is protected !!