ടി20 ലോകകപ്പിൽ ആര് ഓപ്പണ്‍ ചെയ്യണം? തുറന്നടിച്ച് സെവാഗ്

ടി20 ലോകകപ്പിൽ ആര് ഓപ്പണ്‍ ചെയ്യണം? തുറന്നടിച്ച് സെവാഗ്

ദുബായ്: ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ത്യന്‍ മുന്‍താരം വീരേന്ദര്‍ സെവാഗ്. താന്‍ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ ഭാഗമായിരുന്നുവെങ്കില്‍ നായകന്‍ വിരാട് കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുമായിരുന്നു എന്നും വീരു പറഞ്ഞു. കോലിയും രോഹിത്തും ഭാഗമായിരുന്ന അവസാന ടി20 മത്സരങ്ങളില്‍ ഇരുവരും തന്നെയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്.

‘മൂന്നാം നമ്പറിലാണ് താങ്കള്‍ ഉചിതമെന്ന് ഇന്ത്യന്‍ ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഞാനുണ്ടായിരുന്നെങ്കില്‍ വിരാട് കോലിയെ പറഞ്ഞ് ബോധ്യപ്പെടുത്തുമായിരുന്നു. കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യുന്നതാണ് ടീമിന് നല്ലത്. എന്തായാലും അത്യന്തികമായി ബാറ്റ്‌സ്‌മാന്‍റെ ചുമതലയാണ് ഏത് ബാറ്റിംഗ് ക്രമം തെരഞ്ഞെടുക്കണമെന്നത്. എന്നാല്‍ നിരവധി പേര്‍ ഒരു കാര്യം പറയുന്നുണ്ടെങ്കില്‍ അദേഹം അത് കേള്‍ക്കും. വമ്പന്‍ നായകന്‍മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും മുതല്‍ എം എസ് ധോണി വരെ, രണ്ടുമൂന്ന് പേര്‍ വന്ന് ഒരു കാര്യം പറ‍ഞ്ഞാല്‍ അത് ശ്രദ്ധിക്കുന്നവരായിരുന്നു.

Leave A Reply
error: Content is protected !!