ഒരുനാള്‍ അവന്‍ ഇന്ത്യന്‍ നായകനാകും: ലാന്‍സ് ക്ലൂസ്‌നര്‍

ഒരുനാള്‍ അവന്‍ ഇന്ത്യന്‍ നായകനാകും: ലാന്‍സ് ക്ലൂസ്‌നര്‍

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നായകന്‍ റിഷഭ് പന്തിന് ആശ്വസിക്കാം. നായകനായ ആദ്യ സീസണില്‍ തന്നെ ഡല്‍ഹിയുടെ യുവനിരയെ റിഷഭ് പ്ലേ ഓഫിലെത്തിച്ചു. അതും ഐപിഎല്‍ ചരിത്രത്തില്‍ പ്ലേ ഓഫിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന നേട്ടത്തോടെ. റിഷഭിന്‍റെ ഐപിഎല്‍ മികവ് കണ്ട് താരം ഒരുനാള്‍ ഇന്ത്യന്‍ നായകനാകും എന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍.

‘റിഷഭ് പന്തിനെ പോലൊരു താരം ഒരുനാള്‍ ഇന്ത്യന്‍ നായകനാകുന്നത് സ്വപ്‌നം കാണുന്നു. റിഷഭ് വളരെ യുവതാരമാണ്. രോഹിത് ശര്‍മ്മയായിരിക്കാം ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സി കോലിക്ക് ശേഷം കയ്യാളുക. എന്നാല്‍ മറ്റൊരാളെ പരിഗണിച്ചാലും രോഹിത്തിന്‍റെ പിന്‍ഗാമിയെ തിരഞ്ഞാലും അത് റിഷഭായിരിക്കും’ എന്നും ക്ലൂസ്‌നര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!