പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

തലയോലപ്പറമ്പ് : കർഷക സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കർഷകസംഘം ജില്ലാ ജോ.സെക്രട്ടറി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് യു.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

വിവിധ സംഘടനാ നേതാക്കളായ പി. വി.ഹരിക്കുട്ടൻ, ടി.വി.രാജൻ, ഡി.എം.ദേവരാജൻ, കെ.എസ്. വേണുഗോപാൽ, അഡ്വ. കെ.വി.പ്രകാശൻ, ഏ.പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉപരോധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Leave A Reply
error: Content is protected !!