വളയം ഭാഗത്ത് കലുങ്കിന്റെ അടിഭാഗം തകർന്ന നിലയിൽ

വളയം ഭാഗത്ത് കലുങ്കിന്റെ അടിഭാഗം തകർന്ന നിലയിൽ

കോന്നി : കല്ലേലി-അച്ചൻകോവിൽ റോഡും അലിമുക്ക്-അച്ചൻ കോവിൽ റോഡും ചേരുന്ന വളയം ഭാഗത്ത് കലുങ്കിന്റെ അടിഭാഗം തകർന്നു. കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലുമാണ് കലുങ്കിന് ബലക്ഷയമുണ്ടായത്.

അലിമുക്ക്-അച്ചൻകോവിൽ റോഡ് പുനർ നിർമിച്ചപ്പോൾ കലുങ്കും പുതുക്കിപ്പണിതിരുന്നു. നിർമാണത്തിലെ അപാകമാണ് കലുങ്കിന്റെ അടിഭാഗം തകരാൻ കാരണം. തുലാവർഷം ശക്തമാകുമ്പോഴേക്കും കലുങ്ക് ഒലിച്ചുപോകുമോ എന്ന ആശങ്കയുണ്ട്.

Leave A Reply
error: Content is protected !!