200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ; നടി നോറ ഫത്തേഹി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ; നടി നോറ ഫത്തേഹി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രശസ്ത ബോളിവുഡ് നടി നോറ ഫത്തേഹി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. വ്യാഴാഴ്ച രാവിലെയാണ് നടി ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്.

അതെ സമയം കേസില്‍ നേരത്തെ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍, ലീന മരിയ പോള്‍ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് നോറയെ വിളിപ്പിച്ചിരിക്കുന്നത്.

അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവര്‍ വെള്ളിയാഴ്ച ഇ.ഡി. ഓഫീസില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നര മാസം മുമ്പും ജാക്വലിനെ ഇ.ഡി. സംഘം ചോദ്യംചെയ്തിരുന്നു.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവേന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലായത് .

Leave A Reply
error: Content is protected !!