പുനലൂരിൽ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ളെ അറസ്റ്റു ചെയ്തു

പുനലൂരിൽ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ളെ അറസ്റ്റു ചെയ്തു

പു​ന​ലൂ​ര്‍: പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ വീ​ട്ടി​ല്‍ നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ളെ തെ​ന്മ​ല പൊ​ലീ​സ് അറസ്റ്റു ചെയ്തു.

പു​ന​ലൂ​ര്‍ തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ജോ​ബി​ന്‍ എ​ന്ന എം. ​ആ​ല്‍​ബി​ന്‍, പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്‍ സ്വ​ദേ​ശി എം. ​മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണ്.

പ്ലം​ബി​ങ് തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​തി​ക​ള്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. സി.​ഐ. വി​നോ​ദ് കു​മാ​ര്‍, എ​സ്.​ഐ ഡി.​ജെ. ശാ​ലു, എ.​എ​സ്.​ഐ പ്ര​താ​പ​ന്‍, സി.​പി.​ഒ​മാ​രാ​യ ചി​ന്തു, ക​ണ്ണ​ന്‍, ഭ​ഗ​വ​തി, അ​നൂ​പ്, മ​നു, ദീ​പ​ക്, അ​ഭി​ലാ​ഷ്, ബി​ജു, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Leave A Reply
error: Content is protected !!