ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി

ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകൾക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകൾക്ക് സ്വന്തം  ജീവനക്കാരെ നിയോഗിക്കാമെന്ന് കേരളാ ഹൈക്കോടതി.

ഇലക്ട്രോണിക് ഉപകരണങ്ങൾ അതീവ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ പരിധിയിൽ വരുമെന്ന്  കോടതി നിരീക്ഷിച്ചു. ഇവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സൂക്ഷ്മതയും വൈദഗ്ധ്യവും വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് സാമഗ്രികൾ സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ വിവിധ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേസമയം ഇത്തരം സ്ഥാപനങ്ങളിലെ സൂക്ഷമത ആവശ്യമില്ലാത്ത വസ്തുക്കളുടെ കയറ്റിറക്ക് ചുമട്ടു തൊഴിലാളികൾക്ക് നൽകണം എന്നും കോടതി നിർദേശിച്ചു.

Leave A Reply
error: Content is protected !!