കുഫോസില്‍ സ്‌പോട്ട് അഡ്മിഷന്‍: പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവർക്കും അവസരം

കുഫോസില്‍ സ്‌പോട്ട് അഡ്മിഷന്‍: പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവർക്കും അവസരം

പനങ്ങാട്: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) വിവിധ പി.ജി. കോഴ്‌സുകളില്‍ 21, 22, 23 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കുഫോസ് പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവരെയും പരിഗണിക്കുമെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

21ന് ഓഷ്യന്‍ സയന്‍സ് ഫാക്കല്‍റ്റിക്ക് കീഴിലുള്ള 11 എം.എസ്‌സി. കോഴ്‌സുകളിലേക്കും 22ന് എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.ബി.എ. എന്നീ കോഴ്‌സുകളിലേക്കുമുള്ള സ്‌പോട്ട് അഡ്മിഷനാണ് നടക്കുക. എം.ബി.എ. പ്രവേശനത്തിന് കെമാറ്റ് സ്‌കോര്‍ ഹാജരാക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫിഷറീസ് ഫാക്കല്‍റ്റിക്കു കീഴിലുള്ള എം.എഫ്.എസ്‌സി. കോഴ്‌സുകളിലേക്കും ഓഷ്യന്‍ എന്‍ജിനീയറിങ് ഫാക്കല്‍റ്റിക്കു കീഴിലുള്ള എം.ടെക് കോഴ്‌സുകളിലേക്കുമുള്ള സ്‌പോട്ട് അഡ്മിഷന്‍ 23ന് നടക്കും.

വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി സര്‍വകലാശാല സെമിനാര്‍ ഹാളില്‍ 11.30നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 04842701085. www.kufos.ac.in

Leave A Reply
error: Content is protected !!